മാന്നാർ : കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്റ്റോർ ജംഗ്ഷൻ, പഞ്ചായത്ത് ഓഫീസ്, പരുമലക്കടവ് എന്നിവിടങ്ങളിൽ മാസ്‌കുകൾ വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഷാജി കോവുമ്പുറം, ഹരി കുട്ടമ്പേരൂർ, അജിത്ത് പഴവൂർ, കെ. ബാലസുന്ദരപ്പണിക്കർ, ടി.എസ്. ഷഫീഖ്, പ്രമോദ് കണ്ണാടിശ്ശേരിൽ, ടി.കെ. ഷാജഹാൻ, സതീഷ് ശാന്തിനിവാസ്, പി.ബി. സലാം, അനിൽ മാന്തറ, സുജിത് ശ്രീരംഗം, വത്സലാ ബാലകൃഷ്ണൻ, കല്യാണകൃഷ്ണൻ, അസീസ് പടിപ്പുരക്കൽ, രതി, പ്രദീപ് ശാന്തിഭവൻ, രാധാമണി ശശീന്ദ്രൻ, അൻസിൽ അസീസ്, ഷംസാദ്, തോമസ് കെ.ജി., ഷിനാസ്, അൻസാർ കുരട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു.