കുട്ടനാട്: പു​ളി​ങ്കു​ന്നി​ലെ അനധികൃത പ​ട​ക്ക നി​ർ​മ്മാണ ശാ​ല​യി​ൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ വൻ സ്ഫോടനത്തിൽ

തൊഴിലാളിയായ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന 7 സ്ത്രീകൾ ഉൾപ്പെടെ 9 പേരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 7 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സമീപത്തെ രണ്ടു വീടുകൾക്കും നാശമുണ്ടായി.

പുളിങ്കുന്ന് പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിനു സമീപം പ്രവർത്തിച്ചിരുന്ന പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പുളിങ്കുന്ന് കിഴക്കേച്ചിറയിൽ കുഞ്ഞുമോൾ (55) ആണ് മരിച്ചത്. പുളിങ്കുന്ന് സ്വദേശികളായ തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന (49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45), കരിയച്ചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (55), മുപ്പതിൽ ചാക്കോ ചാണ്ടിയുടെ മകൻ റജി ( 50 ), മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കന്നിട്ടയിൽ ചിറ സതീശന്റെ ഭാര്യ ബിന്ദു (31), കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64), കണ്ണാടി ഇടപ്പറമ്പിൽ സുകുമാരന്റെ ഭാര്യ വിജയമ്മ (56), കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മ (56) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബേബിച്ചനാണ് കുഞ്ഞുമോളുടെ ഭർത്താവ്. മക്കൾ: ബിപിൻ, ബിൻസി. മരുമകൻ: ടോണി