ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അയൽവാസികളായ അച്ഛനും മകനും സുഹൃത്തുമടക്കം പിടിയിലായി. കുതിരപ്പന്തി സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഇവർ യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു.