ചേർത്തല:കൊറോണ മാറുന്നതുവരെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നിർത്തിവെയ്ക്കണമെന്ന് ലോട്ടറി സെല്ലേഴ്സ് വർക്കേഴ്സ് കോൺഗ്രസ്(കെ.ടി.യു.സി-എം)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപ ധനസഹായം നൽകുക,സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശുളങ്ങളും സംഘടന ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് വി.ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വയലാർ രജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പി.ജി.ശശികുമാർ,ജോയി സാബു,അനിൽ എന്നിവർ സംസാരിച്ചു.