ആലപ്പുഴ: ഇന്ന് രാജ്യവ്യപകമായി നടത്തുന്ന ജനത കർഫ്യൂവിനോട് കടലോര-കായലോര മേഖലകളിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഭയുടേയും പോഷക സംഘടനകളുടേയും എല്ലാ ഘടകങ്ങളും കർഫ്യൂ വിജയിപ്പിയ്ക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ നടത്തണം. തീരദേശ മേഖലയിലെ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും മത്സ്യ മാർക്കറ്റുകളിലും ആൾക്കൂട്ടം നിയന്ത്രിയ്ക്കുന്നതിനും വ്യക്തികൾ തമ്മിൽ അകലം പാലിക്കാനും ശ്രദ്ധിയ്ക്കണമെന്നും ദിനകരൻ പറഞ്ഞു.