ആലപ്പുഴ: കൊറോണയെ ചെറുക്കുന്നതിന് സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ എല്ലാ ശാഖകളോടും ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും എല്ലാ ശാഖകളിലും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സാനിട്ടൈസറും വെള്ളവും സോപ്പും സജ്ജീകരിക്കും. ' കരുതിയിരിക്കാം കൈകഴുകാം" എന്ന സന്ദേശം പ്രചരിപ്പിക്കും. ശാഖകളുടെ നിയന്ത്രണത്തിലുള്ള ആരാധാനാലയങ്ങളിലും ഗുരുമന്ദിരങ്ങളിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നും നിർദ്ദേശിച്ചുച്ചു. കൊറോണ ജാഗ്രത നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കലവൂർ എൻ.ഗോപിനാഥ് അനുസ്മരണ ചടങ്ങ് ആൾക്കൂട്ടമൊഴിവാക്കി പുഷ്പാർച്ചനയോടെ നടന്നു.