ആലപ്പുഴ:പ്രതിരോധ പ്രവർത്തനങ്ങളുമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും മുഴുവൻ വാർഡുകളിലും സന്നദ്ധസേവകർ, പൊതുപ്രവർത്തകർ എന്നിവരടങ്ങുന്ന ടീമുകൾ പ്രതിരോധ,ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനൊപ്പം നിരീക്ഷണം കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ സഹായത്തിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊലീസ് ഉദ്യോഗസ്ഥന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി കളക്ടർമാർ നോഡൽ ഓഫീസർമാർ
താലൂക്കടിസ്ഥാനത്തിൽ നടപടികളെ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. ഇവരുടെ നിയന്ത്റണത്തിൽ 4 ഉദ്യോഗസ്ഥർ അടങ്ങിയ ആറ് സ്‌ക്വാഡുകളെ വാഹനം സഹിതം നിയോഗിച്ചിട്ടുണ്ട്.
ജിംനേഷ്യങ്ങളും ബ്യൂട്ടി പാർലറുകളും വേണ്ട
ജില്ലയിലെ മുഴുവൻ ജിംനേഷ്യങ്ങൾ, ബ്യൂട്ടി പാർലറുകൾ, മസാജ് സെന്ററുകൾ എന്നിവ പ്രവർത്തിക്കരുത് എന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എൻട്രൻസ് പരിശീലനം നടത്തുന്ന കുട്ടികൾക്ക് ഓൺലൈൻ വഴി പരിശീലനം ഉറപ്പാക്കി
ഇതര സംസ്ഥാനക്കാർക്ക് ബോധവത്കരണം
ഇതര സംസ്ഥാന തൊളിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി, അവർ താമസിക്കുന്ന സ്ഥലങ്ങൾ മാലിന്യമുക്തമെന്നുറപ്പാക്കാൻ ലേബർ ഓഫീസർമാർ നടപടികൾ സ്വീകരിക്കും.കോവിഡ് കെയർ കേന്ദ്രങ്ങൾക്ക് വേണ്ടി കലവൂരിലെ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ കെട്ടിടം ഏറ്റെടുത്തു.