ചേർത്തല:കേരള സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കോളേജുകളിലേക്കുള്ള അസി.പ്രൊഫസർ നിയമനത്തിനായി 23 മുതൽ 31 വരെ ചേർത്തല ശ്രീനാരായണ കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചെന്ന് എസ്.എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും.