ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഓഫീസിൽ നിന്ന് നഷ്ടമായ ചെക്കുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മാവേലിക്കര പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകി.

നഷ്ടമായ വിവിധ മൈക്രോഫിനാൻസ് സംഘങ്ങളുടെ ചെക്കുകൾ മാവേലിക്കര യൂണിയന്റെ മാവേലിക്കര ടൗൺ, തെക്കേക്കര, തഴക്കര, ഭരണിക്കാവ്, ചെന്നിത്തല, ചെട്ടികുളങ്ങര എന്നീ മേഖലകളിലെ വിവിധ ശാഖായോഗങ്ങളിലെ സംഘങ്ങളിൽ ഇപ്പോൾ വിതരണം നടത്തുന്നുണ്ട്. താൻ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് ചെക്കുകളും രേഖകളും നഷ്ടപ്പെട്ടതായി ബോദ്ധ്യമായതെന്നും ഇപ്പോൾ ചെക്കുവിതരണം നടത്തുന്നവരുടെ പേരു സഹിതം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.