പൂച്ചാക്കൽ : പാണാവള്ളി അപർണ അഗ്രിക്കൾച്ചറിലെ അംഗങ്ങൾ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം, പഞ്ചായത്തംഗം പി.കെ.സുശീലൻ നിർവഹിച്ചു. കൃഷി ആഫീസർ ഫാത്തിമ റഹിയാനത്ത്, കൃഷി അസിസ്റ്റന്റുമാരായ അബൂബക്കർ ,സാബു, ക്ലസ്റ്റർ സെക്രട്ടറി ഹരി എന്നിവർ പങ്കെടുത്തു.