ആലപ്പുഴ:കല്യാണം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർത്ഥന തുടങ്ങിയുള്ള ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.