പൂച്ചാക്കൽ : പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ക്ഷേത്രത്തിൽ ഭക്തർക്കായി ഏർപ്പെടുത്തിയ കൈകഴുകൽ കേന്ദ്രം പൂച്ചാക്കൽ എസ്.ഐ ജേക്കബ് ഉദ്ഘാടനം ചെയ്തു.ദേവസ്വം പ്രസിഡന്റ് എം.പി.തിലകൻ, സെക്രട്ടറി റിന്നേഷ്, ഷബിൻസൺ, ശശികുമാർ കാർത്തിക എന്നിവർ പങ്കെടുത്തു.