അമ്പലപ്പുഴ : കൊറോണ ആശങ്ക കണക്കിലെടുത്ത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 31 വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഈ ദിവസങ്ങളിൽ പാൽപ്പായസ വിതരണവും ഉണ്ടായിരിക്കില്ല.ജനതാ കർഫ്യൂ കണക്കിലെടുത്ത് ഇന്ന് പുലർച്ചെ 3ന് നടതുറക്കും.രാവിലെ 7 ന് നടയടക്കും. രാത്രി 9 ന് നടതുറന്ന ശേഷം രാത്രി 10 ന് അടക്കും.ക്ഷേത്ര പൂജകൾ മാത്രമേ 31 വരെയുണ്ടാകൂ.