ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 4497 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി 6 പേരുണ്ട്. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളിൽ പരിശോധനാഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്. 10 സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
വിവിധ സ്ഥലങ്ങളിലായി 265 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.