ആലപ്പുഴ: മാസ്‌ക്, സാനിട്ടൈസർ എന്നിവയക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ കൂടുതൽ വാങ്ങുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. രണ്ട് പ്ലേയ് മാസ്‌കിന് എട്ട് രൂപയും മൂന്ന് പ്ലേയ് മാസ്‌കിന് 10രൂപയും ഇരുനൂറ് മില്ലി സാനിട്ടൈസറിന് 100 രൂപയുമാണ് കേന്ദ്ര സർക്കാർ നിജപ്പെടുത്തിയ തുക.