ആലപ്പുഴ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത് ജില്ലാഭരണകൂടം.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റിൽ മന്ത്രി ജി.സുധാകരനും മന്ത്രി ടി.എം.തോമസ് ഐസക്കും ചേർന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മന്ത്രി ജി.സുധാകരൻ കലക്ടർ എം.അഞ്ജനയ്ക്കും മന്ത്രി ടി.എം.തോമസ് ഐസക് മന്ത്രി ജി സുധാകരനും തൂവാലകൾ കൈമാറി.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി തൂവാലകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.