s

എടത്വ: പനയന്നൂർകാവ് കാണിക്കമണ്ഡപം ജംഗ്ഷനിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ.ഗോപകുമാർ, അജികുമാർ കലവറശേരിൽ എന്നിവർ നേതൃത്വം നൽകി. പ്രകാശ് പനവേലി, ബിനു സുരേഷ്, മധു,ഗീത എന്നിവർ പങ്കെടുത്തു.