ഹരിപ്പാട്: കൊറോണ വ്യാപനത്തിനെതിരെ ബ്രേക്ക് ദി ചെയിൻ ക്യാംപയിന്റെ ഭാഗമായി എ ഐ വൈ എഫ് ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചു. കച്ചേരി ജംഗ്ഷന് സമീപം ആരംഭിച്ച കൈ കഴുകൽ കേന്ദ്രം സി പി ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് ,സെക്രട്ടറി അനന്ദു ബാബു, വി എം.പ്രമോദ്, ജി.സിനു, എൽ. മൻസൂർ, അനിൽ, ജയേഷ്, ശ്രീജിത്ത്, സുമേഷ്, ജോമിഷ് തുടങ്ങിയവർ നേതൃത്വം നൽകി.