ഹരിപ്പാട് : കേരളത്തിലെ സഹകരണമേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്ക് സുരക്ഷ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളാ കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളിയും ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു സുരക്ഷയും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ധാരാളം ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഈ മേഖലയിലെ ജീവനക്കാർ ആശങ്കയിലാണെന്നും ഇവർ പറഞ്ഞു.