മാവേലിക്കര: ഉമ്പർനാട് കല്ലുംകട ദേവിക്ഷേത്ര രക്ഷാധികാരിയും കോൺഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡന്റുമായ കല്ലുംങ്കട തറയിൽ സുരേന്ദ്രനെ മുഖംമൂടി ധരിച്ച് ബൈക്കിൽ എത്തിയവർ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ തെക്കേക്കര വെസ്റ്റ് കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാക്കളായ കല്ലുമലരാജൻ, കെ.ഗോപൻ, എം.കെ.സുധീർ, ജീ.രാമദാസ്, വി.ഹരികുമാർ എന്നിവർ ആവശ്യപ്പെട്ടു.