മാവേലിക്കര- ഇന്ന് നടക്കുന്ന ജനത കർഫ്യൂവിന്റെ ഭാഗമായി ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ പതിമൂന്നാം കരയായ നടയ്ക്കാവ് കരക്കാരുടെ ഉരുളിച്ച വരവ് രാവിലെ 6 മണിക്ക് ആചാരപരമായും, ലളിതമായും നടത്തും. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല.