മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നേഴ കീച്ചേരിൽ ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞം ജൂലായ് 25ലേക്ക് മാറ്റി. ഏപ്രിൽ 14ന് അങ്കി, പ്രഭ സമർപ്പണം ലളിതമായ ചടങ്ങുകളോടെ നടത്തും. ഏപ്രിൽ 23ന് നടത്താനിരുന്ന പത്താമുദയോത്സവം, പൊങ്കാല, ദേവിയുടെ എഴുന്നള്ളത്ത് എന്നിവ ഒഴിവാക്കി ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്തും. ഏപ്രിൽ 27, 28 തീയതിയിൽ ക്ഷേത്രത്തിൽ അഷ്ടമംഗല്യ ദേവപ്രശ്‍നം നടത്തും.

കുറത്തികാട് മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ പറയെടുപ്പും ഉത്സവവും ഒഴിവാക്കി. രേവതി ഉത്സവത്തോടനുബന്ധിച്ചു നടത്തേണ്ട കലശം, എതിരേൽപ്പ്‌ എന്നീ ക്ഷേത്രാചാരങ്ങളും മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.