മാവേലിക്കര: ബ്ലോക്ക് പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ എല്ലാ ആശാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും കൊറോണ പ്രതിരോധത്തിന് ഗ്ലൗസും സാനിട്ടൈസറും മാസ്കും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ.ടി.എ.സുധാകരകുറുപ്പ്, ശോഭാ രാജൻ, ശ്രീജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കൃഷ്ണമ്മ, സുനില സതീഷ്, ഇ.എൻ നാരായണൻ, അംഗങ്ങളായ ബി.കെ. പ്രസാദ്, ശെൽവരാജ്, മുഹമ്മദ് അജിത്ത്, കെ.രവി, മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ, ഡോ.ജയകുമാർ, ഡോ.മനു മുരളി, ബ്ലോക്ക് സെക്രട്ടറി എസ്.ജ്യോതി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.