ചാരുംമൂട് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബി.ജെ.പി താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തി. ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാർക്കുമായി അഞ്ഞൂറോളം മാസ്കുകളും ലഘുലേഖകളും വിതരണം ചെയ്തു. മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി പീയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. താമരക്കുളം പടിഞ്ഞാറൻ മേഖലാ പ്രസിഡന്റ് സന്തോഷ് ചത്തിയറ , മണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത ഉണ്ണി , രാജി, യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ് എന്നിവർ നേതൃത്വം നൽകി.