തുറവൂർ .വളമംഗലം മേഖലയിലെ അനധികൃത പടക്കനിർമ്മാണ ശാലകളിൽ പൊലീസ് റെയ്ഡ് നടത്തി. പുളിങ്കുന്ന് പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തെ തുടർന്നാണ് ഇന്നലെ രാവിലെ ഒമ്പതോടെ ചേർത്തല ഡിവൈ.എസ്.പി. എ ജി ലാലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. അനധികൃതമായി സൂക്ഷിച്ചിരുന്ന sൺ കണക്കിന് പടക്കനിർമ്മാണ സാമഗ്രികൾ പിടികൂടിയതായാണ് വിവരം. വൈകിട്ടും റെയ്ഡ് തുടർന്നു.