photo

ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവാദൾ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാസ്‌ക്കുകളും തൂവാലകളും വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം കോൺവെന്റെ് സ്‌ക്വയറിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ നിർവഹിച്ചു.നഗത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റെ് എ.ബി.നവാബ്, ഡിസി.സി.അംഗം ആർ.അംജിത്ത്കുമാർ, ഫിലിപ്പ് ചക്കാത്തറ, ഷിജു താഹ, തായ്ഫുദ്ദീൻ മൂരിക്കുളം,എസ്.ശൃാംജിത്ത്, തസ്ലിം മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.