ചേർത്തല:കൊറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ത ജനങ്ങൾക്ക് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ 31 വരെ ദർശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.പൂജാദി കർമ്മങ്ങളിൽ സമയമാറ്റവും നിയന്ത്രണവും ഏർപ്പെടുത്തി.ഉഷ പൂജയും,ഉച്ച പൂജയും രാവിലെ 8.30ന് നടത്തി 9ന് നട അടയ്ക്കും.വൈകിട്ട് 6ന് നടതുറന്ന് ദീപാരാധനയും അത്താഴപൂജയും നടത്തി 7ന്അടക്കും.ചതയം,ഷഷ്ഠി ദിവസങ്ങളിൽ ക്ഷേത്രചടങ്ങുകൾ മാത്രമേ ഉണ്ടാകൂ.മുൻ കൂട്ടി ബുക്ക് ചെയ്ത വഴിപാടുകളിൽ മാറ്റമുണ്ടാകുമെന്നും ഭക്തജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും വെള്ളാപ്പള്ളി അറിയിച്ചു.