ആലപ്പുഴ : ജനങ്ങൾ ഒത്തുകൂടുന്ന ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ജില്ലാ പഞ്ചായത്ത് കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളി​ൽ ആരംഭിക്കുന്ന കൈകഴുകൽ കേന്ദ്രത്തിന്റെ ഡിവിഷൻ തല ഉദ്ഘാടനം പായൽക്കുളങ്ങര ജംഗ്ഷനിൽ ജില്ലാപഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ നിർവഹിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് അംഗം പി.പ്രസാദ്, ഡോ. പ്രീതി ജയറാം, എം.ടി.മധു, ബിനുരാജ്, ആരോഗ്യ സേന വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.