ആലപ്പുഴ: എസ്.എഫ്.ഐ ആലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി. ശുചീകരണ പ്രവർത്തനം എസ്.എഫ്.ഐ ആലപ്പുഴ ഏരിയ സെക്രട്ടറി കെ.കമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഒമർ നവാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സോനു സോണി, സൽമാൻ ഫൈസൽ, സി.ആർ.അഖിൽ എന്നിവർ നേതൃത്വം നൽകി.