ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിൽ കഴിഞ്ഞ ദിവസം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ ധനസഹായം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അപകടം നിറഞ്ഞ തൊഴിൽ ആണെന്ന് അറിഞ്ഞിട്ടും ഉപജീവനത്തിന് മറ്റ് മാർഗമില്ലാത്തതിനാലാണ് ഇവർ ഈ തൊഴിലിൽ ഏർപ്പെട്ടത്. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന മുഴുവൻ പേർക്കും ചികിത്സ സൗജന്യമാക്കണമെന്നും യൂണിയൻ ആവശ്യപെട്ടു. സ്ഫോടനത്തിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, അഡ്വ. എസ്.അജേഷ് കുമാർ, ടി.എസ്.പ്രദീപ്കുമാർ, കെ.കെ.പൊന്നപ്പൻ, പി.വി.ദിലീപ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി.സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, വനിതാ സംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹനൻ, സൈബർ സേന ചെയർമാൻ പ്രവീൺ, കൺവീനൽ എസ്.ശരത് എന്നിവർ സംസാരിച്ചു.