ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പാക്കാവാൻ സി.പി.ഐ ഘടകങ്ങൾ രംഗത്തിറങ്ങുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു.
31 വരെയുള്ള പാർട്ടി പരിപാടികൾ റദ്ദാക്കി. മുൻകാല നേതാക്കളുടെ അനുസ്മരണ ചടങ്ങുകൾ 10 പേർ മാത്രം പങ്കെടുക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പത്ത് ഘടനയുടെ രക്ഷയ്ക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2000 കോടിയുടെ സാമ്പത്തിക പാക്കേജ് അഭിനന്ദനാർഹമാണ്. ഇതേ മാതൃകയിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആഞ്ചലോസ് ആവശ്യപ്പെട്ടു.