അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഇന്നലെ ഞെട്ടിച്ചു! വാഹനാപകടത്തിൽപ്പെട്ട് ഒരാളുപോലും ഇന്നലെ വൈകിട്ടുവരെ ആശുപത്രിയിൽ എത്തിയില്ല.
ശരാശരി 15 വാഹനാപകട കേസുകൾ ദിവസേന എത്തുന്നതാണ്. ദേശീയപാതയോരത്തുള്ള ആശുപത്രി ആയതിനാൽ ചേർത്തല മുതൽ കരുനാഗപ്പള്ളി വരെയുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽപ്പെട്ടവരെ ഇവിടേക്കാണ് എത്തിക്കുന്നത്. ഇന്നലെ കർഫ്യു ദിനമായിരുന്നതിനാൽ ദേശീയപാതയിൽ തിരക്കില്ലാതിരുന്നതാകാം അപകടങ്ങൾ ഒഴിവാക്കിയതെന്ന് കരുതുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.