അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന അമ്പലപ്പുഴ സ്വദേശിയെ കൊറോണ സംശയത്തെത്തുടർന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നു 108 ആംബുലൻസ് വരുത്തിയാണ് കൊണ്ടുപോയത്. മറ്റാരുമായും സമ്പർക്കമുണ്ടാകാതിരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ഗ്രില്ല് തുറന്നാണ് ആംബുലൻസിൽ കയറ്റിയത്.