bdn

ഹരിപ്പാട്. ഹരിപ്പാട്ട് കടകൾ, ഹോട്ടലുകൾ ഉൾപ്പടെ ഒരു സ്ഥാപനവും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറങ്ങിയില്ല. എല്ലാവരും വീടുകളിൽ തങ്ങി കർഫ്യൂവിന് പൂർണ പിന്തുണയാണ് നൽകിയത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപന പ്രകാരം വീടും പരിസരവും ശുചീകരിക്കാൻ ആളുകൾ വ്യാപൃതരായി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ വിജനമായിരുന്നു. പുറത്തിറങ്ങുന്നവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരികെ അയയ്ക്കാൻ എല്ലായിടവും പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. ആശുപത്രികളിലും വളരെ കുറച്ചു പേർ മാത്രമാണ് എത്തിയത്. റെയിൽവേ സ്റ്റേഷനുകളിലും ആരുമെത്തിയില്ല. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ആണുനശീകരണം നടത്തി.