ഹരിപ്പാട് : ഡി. വൈ. എഫ്. ഐ ഹരിപ്പാട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നിർമ്മിച്ച മാസ്കുകളും സാനിട്ടൈസറും ഹരിപ്പാട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. എസ്. ബി. ഐ, ഹരിപ്പാട് പ്രസ്ക്ലബ്, വിവിധ ആട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്. പ്രവർത്തനങ്ങൾക്കു സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ നേതൃത്വം നൽകി. ഹരിപ്പാട് മണ്ഡലത്തിലെ 86 കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കേന്ദ്രങ്ങൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അഡ്വ. എം.എം അനസ് അലി, അനസ് അബ്ദുൾ നസിം, അവിനാശ്, അഭിജിത്, വിഷ്ണു വിജയൻ, ബിജു, സുഹൈൽ, ജോബി തുടങ്ങിയവർ പങ്കെടുത്തു.