ആലപ്പുഴ: കൊറോണ നിർമ്മാർജനത്തിന് നടപടി സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭ അടക്കമുള്ള സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ഒരു ദിവസത്തെ കർഫ്യൂ കൊണ്ട് രോഗവ്യാപനം തടയാനാവില്ല. ലോകത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന കൊറോണയെ നിർമ്മാർജനം ചെയ്യാൻ അന്തർദേശീയ തലത്തിൽത്തന്നെ നടപടി സ്വീകരിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.