മാവേലിക്കര: കൊറോണ ബാധിച്ച് ഒരാൾ മരിച്ച കർണാടകയിലെ കൽബുർഗിയിൽ 13 മലയാളി അദ്ധ്യാപികമാർ നാട്ടിലേക്ക് മടങ്ങാനാവാതെ വലയുന്നു.

ഇവിടത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകരാണ് എല്ലാവരും. കോട്ടയത്ത് നിന്നു 7ഉം ആലപ്പുഴയിൽ നിന്നു 4ഉം പത്തനംതിട്ടയിൽ നിന്നു 2 പേരുമുണ്ട്. സ്കൂൾ അടച്ചെങ്കിലും സ്കൂളിന്റെ ഹോസ്റ്റലിലാണ് 13 പേരും കഴിയുന്നത്. നാട്ടിലേക്ക് മടങ്ങുംവരെ ഭക്ഷണം ലഭിക്കാനുള്ള ക്രമീകരണങ്ങൾ മാനേജ്മെന്റ് ചെയ്തിട്ടുണ്ടെങ്കിലും ഹോസ്റ്റൽ വാർഡൻ തിങ്കളാഴ്ച വീട്ടിൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ പോകണമെങ്കിൽ ഇവിടെനിന്ന് മൂന്നു മണിക്കൂർ യാത്ര ചെയ്ത് മഹാരാഷ്ട്രയിൽ എത്തണം. തിരികെ നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ഇവർ.