പൂച്ചാക്കൽ: കൊറോണ വൈറസിനെ നിയന്ത്രിക്കാൻ വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൈയടിച്ചും, കോളിംഗ് ബെല്ലടിച്ചും, അമ്പലമണി മണി മുഴക്കിയും ആദരിച്ചു. തളിയാപറമ്പ് ക്ഷേത്രം മേൽശാന്തി ഷാജി സഹദേവൻ, ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, എസ്.എൻ.ഡി.പി യോഗം വനിതസംഘം ചേർത്തല യൂണിയൻ പ്രസിഡന്റ് റാണി ഷിബു, യൂണിയൻ കൗൺസിലർമാരായ ബിജുദാസ്, പി.വിനോദ് മാനേഴത്ത് തുടങ്ങിയവർ ആദരവിൽ പങ്കെടുത്തു.