ph

കായംകുളം: കൃഷ്ണപുരം കുറ്റിത്തെരുവ് റോഡിൽ മേനാത്തേരി ജംഗ്ഷന് സമീപം റോഡരികിൽ നിന്ന കൂറ്റൻ പറങ്കിമാവിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജനതാ കർഫ്യൂ കാരണം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

കായംകുളത്ത് നിന്നു അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. സീനിയർ ഫയർ ഓഫീസർ എ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഷംനാദ്, സുധീഷ്, അൻവിൻ, നജിമോൻ, രാജേഷ്, ഹോം ഗാർഡ് ഗോപകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.