തുറവൂർ: വളമംഗലത്തെ അനധികൃത പടക്കനിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ വളമംഗലം നിവാസികളായ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചേർത്തല ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ വൈകിട്ടു വരെ വളമംഗലം മേഖലയിലെ നിരവധി വീടുകളിലും നിർമ്മാണ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയത്. ചാക്കു കണക്കിന് ഓലപ്പടക്കങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. ഇവ കുത്തിയതോോട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലൈസൻസില്ലാതെ കരിമരുന്ന് സൂക്ഷിച്ചതിനും നിർമ്മാണത്തിനും ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നിട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.