അരൂർ: ജനതാ കർഫ്യു ദിനത്തിൽ അരൂരിൽ പ്രവർത്തിച്ച സമുദ്രോത്പന്ന സംസ്കരണശാല പൊലീസ് എത്തി അടപ്പിച്ചു. അരൂർ വ്യവസായ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്നതും നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതുമായ സ്ഥാപനമാണ് കർഫ്യു ലംഘിച്ച് പ്രവർത്തിച്ചത്. അരൂർ മുക്കത്തെ പൊതു പ്രവർത്തകൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.