ചേർത്തല: കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ 31 വരെ രാവിലെ 9ന് ഉച്ച പൂജകൾ അവസാനിക്കും. വൈകിട്ട് 6ന് നട തുറക്കും. വിശേഷാൽ വഴിപാടുകൾ ഈ ദിവസങ്ങളിൽ നടക്കില്ലെന്ന് മാനേജർ അറിയിച്ചു.

ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ 30ന് ഷഷ്ഠി ദിവസം സമൂഹ പ്രാർത്ഥന, കാവടി പ്രദക്ഷിണം,അന്നദാനം എന്നീ ചടങ്ങുകൾ ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. കായിപ്പുറം സന്മാർഗ സന്ദായിനി അനന്ത ശയനേശ്വര ക്ഷേത്രത്തിൽ 31 വരെ രാവിലെ 6ന് നട തുറന്ന് ഉച്ചപൂജയ്ക്ക് ശേഷം 9ന് അടയ്ക്കും. വൈകിട്ട് 6ന് നടതുറന്ന് അത്താഴപൂജയ്ക്ക് ശേഷം 7ന് അടയ്ക്കും. വിശേഷാൽ വഴിപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.