മാവേലിക്കര: കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 31 വരെ കെ.എസ്.ഇ.ബി കാഷ് കളക്ഷനും മീറ്റർ റീഡിംഗും നിറുത്തിവയ്ക്കുന്നു.
ഉപഭോക്താക്കൾ സെക്ഷൻ ഓഫീസുകളിൽ നേരിട്ടെത്തുന്ന രീതി ഒഴിവാക്കി വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്ക് പരമാവധി ഓൺലൈൻ സേവനങ്ങളും ഫോൺ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണം.
വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതോ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ പരാതികളും പ്രശ്നങ്ങളും അതത് സെക്ഷനിലെ ഫോൺ നമ്പറിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന കേന്ദ്രീകൃത നമ്പറിലോ 9496008500, 9496008488, 9446008287 എന്നീ നമ്പരുകളിലോ അറിയിക്കണം. കറന്റ് ചാർജ് ഓൺലൈനായി wss.kseb.in എന്ന സൈറ്റിലോ പേടിഎം തുടങ്ങിയ ആപ്പുകൾ വഴിയോ അടയ്ക്കാം.