അരുർ: എഴുപുന്നയിൽ മരടിലെ ഫ്ളാറ്റ് അവശിഷ്ടങ്ങൾ തള്ളാൻ ശ്രമിച്ച 3 ടോറസ് വാഹനങ്ങൾ അരൂർ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. കൊറോണ വൈറസ് ഭീതിയെ തുടർന്ന് ആളുകൾ ശ്രദ്ധിക്കില്ല എന്നുറപ്പാക്കിയ സംഘം രാത്രി 12 മണിയോടെ സ്ഥലത്തെത്തി മാലിന്യം തള്ളാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ചു വാഹനങ്ങൾ തടഞ്ഞു അരൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.