ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ പ്രസിഡന്റ് കലവൂർ എൻ.ഗോപിനാഥിന്റെ രണ്ടാം ചരമ വാർഷികം ആശ്രമം 1976-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. ശാഖയിൽ നിശ്ചയിച്ചിരുന്ന മുഴുവൻ പരിപാടികളും യൂണിയൻ നിർദ്ദേശത്തെത്തുടർന്ന് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.