ആലപ്പുഴ:വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലും മാർക്കറ്റിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ എം. അഞ്ജന അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും.പൊതു സ്ഥലങ്ങളിലും കളിക്കളങ്ങളിലും ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.