ആലപ്പുുഴ: കൊറോണ രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാതല പൊലീസ് കംപ്‌ളയിൻറ് അതോറിട്ടിയുടെ 26ന് നടത്തുവാൻനിശ്ചയിച്ചിരുന്ന വിചാരണ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാറ്റി
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശപ്രകാരം 31 വരെ നോർക്ക-റൂട്ട്‌സ് എറണാകുളം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
രജിസ്‌ട്രേഷൻ മാറ്റി
ആലപ്പുഴ: കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സാമൂഹിക സ്ഥിതി പരിഗണിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ 31 വരെ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള രജിസ്‌ട്രേഷൻ, തിരിച്ചറിയൽ കാർഡ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം മുതലായവ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.