ആലപ്പുഴ: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനായി ജില്ലയിലെ തൊഴിലുറപ്പ് ജോലികൾ അടിയന്തരമായി നിറുത്തിവച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ മാസത്തെ കൂലി മുൻകൂറായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.