ആലപ്പുഴ:കൊറോണ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കുമായി ഹാൻഡ് സാനിട്ടൈസറുകൾ വിതരണം ചെയ്തു. കെ.എസ്.ഡി.പി.യിൽ ഉത്പാദിപ്പിച്ച സാനി​ട്ടൈസറുകളാണ് വിതരണം ചെയ്യുന്നത്. ഹാൻഡ് സാനി​ട്ടൈസറുകളുമായുള്ള ആദ്യ വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ കെ.​റ്റി. മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.