കായംകുളം: കായംകുളം നഗരസഭ ഓഫീസിൽ മാർച്ച് 31 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.നഗരസഭാ ലൈസൻസ് പിഴകൂടാതെ അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിട്ടുള്ളതിനാൽ മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കെട്ടിട നിർമ്മാണ അനുമതിയ്ക്കുള്ള അപേക്ഷയും ഈ കാലയളവിൽ സ്വീകരിക്കില്ല. ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഓഫീസിനകത്ത് പ്രവേശനം അനുവദിക്കില്ല.